March 21, 2023 Tuesday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

രാജ്യത്ത് കോവിഡ‍് ബാധിതരുടെ എണ്ണം 223 ആയി

Janayugom Webdesk
ന്യൂഡൽഹി
March 20, 2020 5:38 pm

രാജ്യത്ത് കോവിഡ‍് 19 വൈറസ് ബാധിതരുടെ എണ്ണം 223 ആയി. ഇന്നു മാത്രം 30 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 14,376 സാംപിളുകളാണ് പരിശോധന നടത്തിയതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വ്യക്തമാക്കി.

ഇന്ന് രാജ്യത്ത് വീണ്ടും കൊവിഡ് മരണം സ്ഥിരീകരിച്ചു. രാജസ്ഥാനിൽ ചികിത്സയിലായിരുന്ന ഇറ്റാലിയൻ സ്വദേശിയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി. ജയ്പൂരിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആന്‍ഡ്രി കാര്‍ളിയാണ് മരിച്ചത്. ഇയാള്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. അതേസമയം ഇയാൾ രോഗമുക്തി നേടിയിരുന്നെന്നും ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മഹാരാഷ്ട്ര നിയന്ത്രണങ്ങൾ കടുപ്പിച്ചു. അവശ്യ സേവനങ്ങൾ ഒഴികെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ സർക്കാർ ഉത്തരവിറക്കി. ഒന്നുമുതൽ  ഒൻപത് വരെയുള്ള മുഴുവൻ ബോർഡ് പരീക്ഷകളും മാറ്റി. പൊതുഗതാഗത സംവിധാനം നിർത്തലാക്കില്ലെന്ന് ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ ഓഫീസുകൾ പൂട്ടണമെന്ന നിർദ്ദേശവും പുറപ്പെടുവിച്ചു. ജനത്തിരക്ക് കുറയുന്നതോടെ മുംബൈ, പൂനെ, നാഗ്പൂർ നഗരങ്ങൾ നിശ്ചലമാകുമെന്നാണ് റിപ്പോർട്ട്.

Eng­lish Sum­ma­ry; coro­na virus infect­ed cases

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.