പത്തനംതിട്ടയിൽ പുതിയ മൂന്ന് പേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. 12 പേരുടെ സാമ്പിൾ പരിശോധന ഫലം ഇന്ന് ലഭിക്കും. ഇതിൽ അഞ്ച് പേർ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടവരാണെന്ന് പത്തനംതിട്ട കലക്ടർ വ്യക്തമാക്കി.
അതേസമയം കണ്ണൂരിലും തൃശൂരിലും കോവിഡ് സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണ്. പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച ഫ്ളൈറ്റിലാണ് ഖത്തറില്‍ നിന്ന് തൃശൂര്‍ സ്വദേശിയായ യുവാവ് നെടുമ്പാശേരിയില്‍ ഇറങ്ങിയത്. കഴിഞ്ഞ എട്ടാം തിയതി മുതല്‍ തൃശൂര്‍ ജില്ലാ ആശുപത്രി ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുകയാണ്. അതേ ഫ്ളൈറ്റിലുണ്ടായിരുന്ന പതിനൊന്നു പേരാണ് തൃശൂരിലുള്ളത്. ഇവരും ഐസലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. കണ്ണൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ചയാള്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡിലാണ്.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.