ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും പ്രധാന ജനറല്‍ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കാന്‍ നിർത്തേശം നൽകി ആരോഗ്യമന്ത്രി കെ.കെ ശൈലജ. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാസ്ക്, കയ്യുറ, സുരക്ഷാ കവചങ്ങള്‍, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ കെഎംഎസ്സിഎല്ലിനെ ചുമതലപ്പെടുത്തി.
രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ സാമ്പിളുകള്‍ വൈറോളജി ലാബിലേക്ക് അയയ്ക്കാനും മന്ത്രി നിര്‍ദ്ദേശം നല്കി. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശാനുസരണമാണ് നടപടി. കൊറോണ വൈറസ് ബാധ സംശയിച്ച് ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൈനയില്‍നിന്ന് തിരിച്ചെത്തിയ യുവാവാണ് ചികിത്സ തേടിയത്. ചൈനയില്‍നിന്ന് തിരിച്ചെത്തിയ ഏറ്റുമാനൂരിലെ ഒരു വിദ്യാര്‍ഥിയും കോട്ടയത്ത് നിരീക്ഷണത്തിലുണ്ട്.
https://www.facebook.com/kkshailaja/posts/2761062010648429
English Summary: corona virus isolation wards to be set up in important hospitals in kerala said health minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.