August 11, 2022 Thursday

Related news

January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022
January 15, 2022

കൊറോണ; ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അടച്ചു

Janayugom Webdesk
റോം
March 12, 2020 11:43 am

​കൊ​റോ​ണ വ്യാപിക്കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​റ്റ​ലി​യി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ഓ​ഫീ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നു​ള്ള ഹെ​ല്‍​പ്പ് ലൈ​ന്‍ നമ്പ​റു​ക​ള്‍ തു​ട​രും. അടിയന്തര സേവനങ്ങള്‍ക്കായി +39 3316142085 എന്ന നമ്പറില്‍ വിളിക്കാം. അറിയിപ്പുകള്‍ എംബസിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വരും.

ഇറ്റലിയിൽ നിന്ന് കൊവിഡ് ബാധയില്ലെന്ന സർട്ടിഫിക്കറ്റുമായി തിരികെ വരാനാകാതെ മലയാളികൾ ഉൾപ്പടെയുള്ളവർ ഇപ്പോഴും വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ കൊണ്ടുവരാനുള്ള മെഡിക്കൽ സംഘം ഇന്നലെ പുറപ്പെട്ടിരുന്നു.

അതേസമയം ഇന്ത്യ ഉൾപ്പടെ 114 രാജ്യങ്ങളിൽ പടർന്ന് പിടിക്കുന്ന കൊറോണ വൈറസ് രോഗത്തെ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചു. ഇന്നലെ ഏറെ വൈകിയാണ് ലോകാരോഗ്യ സംഘടന കൊറോണയെ മഹാമാരി(പാൻഡമിക്) ആയി പ്രഖ്യാപിച്ചത്. നൂറിലധികം ലോകരാജ്യങ്ങളിൽ പടർന്ന് പിടിക്കുന്ന വ്യാധികളെയാണ് മഹാമാരി വിഭാഗത്തിൽ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തുന്നത്. നിലവിൽ ആറ് ഭൂഖണ്ഡങ്ങളിലായി 1,20,000 ജനങ്ങളെയാണ് രോഗം ബാധിച്ചത്. 4,300 ലധികം പേർ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. അപ്രതീക്ഷിതമായി ലോകരാജ്യങ്ങളെ ബാധിക്കുന്ന രോഗത്തെയാണ് മഹാമാരി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ ചൈനയ്ക്ക് പുറത്തുള്ള രാജ്യങ്ങളിൽ കൊറോണ ബാധിതരുടെ എണ്ണത്തിൽ 13 ഇരട്ടി വർധനയുണ്ടായി. രാജ്യങ്ങളുടെ എണ്ണത്തിൽ മൂന്ന് മടങ്ങാണ് വർധനയെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രേയേസിസ് പറഞ്ഞു. വരാനിരിക്കുന്ന ദിവസങ്ങളിലും ആഴ്ചകളിലും രോഗബാധിതരുടെയും രാജ്യങ്ങളുടേയും എണ്ണത്തിൽ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry; coro­na virus italy indi­an embassy closed

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.