Web Desk

കോട്ടയം

March 28, 2020, 6:02 pm

കൊറോണ ബാധിതരായ തൊഴിലാളികൾക്ക് സഹായവുമായി കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്

Janayugom Online

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കൊറോണ ബാധിതരായ തൊഴിലാളികൾക്ക് സഹായം നൽകുന്നു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായ കൊറോണ ബാധിതനായ ഒരു തൊഴിലാളിക്ക് ബോർഡ് മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ധനസഹായമായി 7500 രൂപയും വീടുകളിലോ ആശുപത്രികളിലോ നിരീക്ഷണത്തിൽ കഴിയുന്ന അംഗത്തിന് 1000 രൂപയും ധനസഹായം നൽകും.അതത് ജില്ലാ ഓഫീസിന്റെ ഇ മെയിൽ വഴിയോ വാട്സാപ്പിലോ അപേക്ഷ നൽകാം. വിവരങ്ങൾക്ക് ഫോൺ 9946 057 420, 9633681179, 9744 7024 70.

YOU MAY ALSO LIKE THIS VIDEO