Web Desk

കാസർകോട്

March 20, 2020, 6:12 pm

കൊറോണ: കാസർകോട് അതീവ ജാഗ്രത, കർണാടകയുമായി അതിർത്തി പങ്കിടുന്ന 12 റോഡുകൾ അടച്ചു

Janayugom Online

കർണാടക സംസ്ഥാനവുമായി അതിർത്തി പങ്കിടുന്ന കാസർകോട് ജില്ലയിലെ 12 അതിർത്തി റോഡുകൾ അടച്ചു. അടക്കാത്ത അഞ്ച് അതിർത്തി റോഡുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു. മഞ്ചേശ്വരത്തെ തൂമിനാട് റോഡ്, കെദംപാടി പദവ് റോഡ്, സുങ്കദകട്ടെ മുടിപ്പ് റോഡ്, കുറുട പദവ് റോഡ്, മുളിഗദ്ദെ റോഡ്, ബെരിപദവ് റോഡ് എന്നിവയും ബദിയഡുക്ക സ്വർഗ അരിയപദവ് റോഡ്, ആദൂരിലെ കൊട്ടിയാടി പള്ളത്തൂർ ഈശ്വര മംഗല റോഡ്, ഗാളിമുഖ ഈശ്വര മംഗല ദേലംപാടി റോഡ്, നാട്ടക്കൽ സുള്ള്യപദവ് റോഡ്, ബേഡകത്തെ ചെന്നംകുണ്ട് ചാമകൊച്ചി റോഡ് എന്നിവയാണ് പൂർണമായി അടച്ചത്.

തലപ്പാടി ദേശീയ ഹൈവേയും അടുക്കസ്ഥല അഡ്യാനടുക്ക റോഡ്, ആദൂർ- കൊട്ടിയാടി — സുള്ള്യ സംസ്ഥാനപാത, മാണിമൂല സുള്ള്യറോഡ്, പാണത്തൂർ ചെമ്പേരി മടിക്കേരി റോഡ് എന്നീ അതിർത്തി റോഡുകൾ വഴി വരുന്ന യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയതിന് ശേഷമേ ജില്ലയിലേക്ക് കടത്തി വിടു. അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനാണ് ഈ അഞ്ച് റോഡുകൾ തുറന്നിടുന്നത്.

ഡോക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ എന്നിവരടങ്ങിയ സംഘമാണ് അഞ്ച് അതിർത്തി റോഡുകളിൽ പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. തെർമൽ സ്കാനർ, സാനിറ്റൈസർ എന്നിവ പരിശോധനാ സ്ഥലത്ത് ഉണ്ടാകും. കൊറോണ കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

Eng­lish Sum­ma­ry; coro­na virus; ker­ala kar­nata­ka 12 bound­ary roads closed

YOU MAY ALSO LIKE THIS VIDEO