Web Desk

കോട്ടയം

March 09, 2020, 3:19 pm

കൊറോണ; കോട്ടയം ജില്ലയിൽ ജാഗ്രത, മെഡിക്കൽ കോളേജിൽ ഏഴ് പേർ നിരീക്ഷണത്തിൽ

Janayugom Online

സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ ഏഴ് പേരാണ് നിരീക്ഷണത്തിൽ. ഇറ്റലിയിൽ നിന്ന് എത്തിയ ഗൃഹനാഥന്റെ പ്രായമായ മാതാപിതാക്കളേയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ കുടുംബവുമായി അടുത്ത് ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. കോട്ടയം നഗരപരിധിയിൽ മാത്രം ഇത്തരത്തിൽ മൂന്ന് പേർ ഉണ്ടെന്നാണ് വിവരം. ചെങ്ങളത്ത് രോഗം സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്ന് വന്ന കുടുംബം നിലവിൽ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. ഖത്തർ, സിംഗപ്പൂർ, എന്നിവിടങ്ങളിൽ നിന്ന് വന്ന രണ്ട് പേരും മെഡിക്കൽ കോളേജിലുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് രോഗികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry; coro­na virus kot­tayam med­ical college