Web Desk

വാഷിംഗ്ടൺ

April 16, 2020, 12:02 pm

കോവിഡ് 19: കോട്ടയം സ്വദേശി യുഎസിൽ മരിച്ചു

Janayugom Online

കോവിഡ് 19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി യുഎസിൽ മരിച്ചു. കോട്ടയം മോനിപ്പള്ളി സ്വദേശി പോൾ സെബാസ്റ്റ്യൻ ആണ് മരിച്ചത്. രണ്ടാഴ്ചയായി പോൾ കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.

ന്യൂയോർക്ക് സിറ്റി ഹൗസിംഗ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 25 വർഷമായി ന്യൂയോർക്ക് ക്വീൻസിൽ സ്ഥിരതാമസമാണ്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ ബന്ധുക്കൾക്ക് രോഗം ഭേദപ്പെട്ടു.

ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. ബുധനാഴ്ച രാത്രിയിലെ കണക്കു പ്രകാരം 20,49,849 പേർക്കാണു രോഗബാധ. 132,835 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതൽ പേരുടെ ജീവൻ നഷ്ടപ്പെട്ട യുഎസിൽ മരണം 27,549 ആയി ഉയർന്നു. 622,412 പേർ കോവിഡ് ബാധിതരാണ്. ന്യൂയോർക്കിൽ മരണം 11,586. ഇറ്റലി (21,645), സ്പെയിൻ(18,579) ഫ്രാൻസ് (17,167), യുകെ (12,868) എന്നിവിടങ്ങളിലും മരണനിരക്ക് കുത്തനെ ഉയർന്നു. കൊവിഡ് പൂർണമായും ഭേദമായവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു.

Eng­lish Sum­ma­ry: coro­na virus; kot­tayam native dies in usa

YOU MAY ALSO LIKE THIS VIDEO