March 21, 2023 Tuesday

Related news

March 15, 2023
March 10, 2023
March 3, 2023
February 25, 2023
February 24, 2023
February 17, 2023
February 16, 2023
February 16, 2023
February 15, 2023
February 14, 2023

കൊറോണ: കെഎസ്ആർടിസിയിൽ വൻ പ്രതിസന്ധി, വരുമാനം പകുതിയായി കുറഞ്ഞു

Janayugom Webdesk
കോഴിക്കോട്
March 16, 2020 5:44 pm

കൊറോണ ഭീതിയെത്തുടർന്ന് കെഎസ്ആർടിസി നേരിടുന്നത് വൻ പ്രതിസന്ധി. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇതോടെ ഒട്ടേറെ ഷെഡ്യൂളുകൾ വെട്ടിക്കുറക്കാൻ കോർപ്പറേഷൻ നിർബന്ധിതമാവുകയാണെന്ന് ഗതാഗത വകുപ്പു മന്ത്രി എകെ ശശീന്ദ്രൻ കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പല റൂട്ടുകളിലേക്കും യാത്രക്കാർ ഇല്ലാത്ത അവസ്ഥയാണ്. ഇത് കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. ഈ മാസം 10ാം തിയതി 5.62 കോടി വരുമാനം ഉണ്ടായിരുന്നിടത്ത് ഇന്നലെ 2.83 കോടിയായി വരുമാനം ചുരുങ്ങി.

ശരാശരി ഒരു കിലോമീറ്ററിൽ ഒമ്പത് രൂപയുടെ നഷ്ടമാണ് ഈ ദിവസങ്ങളിൽ നേരിടുന്നത്. 10 ലക്ഷത്തോളം യാത്രക്കാരുടെ കുറവ് ഉണ്ടായി. കോഴിക്കോട് മാത്രം 300 ഓളം ഷെഡ്യൂളുകളാണ് വെട്ടിച്ചുരുക്കിയത്. ഏതെങ്കിലും റൂട്ടുകളിലേക്ക് യാത്രക്കാർ ഉണ്ടെങ്കിൽ അത്തരം ഷെഡ്യൂളുകൾ വെട്ടിക്കുറക്കില്ല. സ്വകാര്യ ബസ് സർവീസും സമാന പ്രതിസന്ധിയിലായതിനാൽ നികുതി അടക്കാനുള്ള തിയതി നീട്ടിനൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 10 ന് ഒരു കിലോമീറ്ററിന് ശരാശരി 38 രൂപ ലഭിച്ചിരുന്നിടത്ത് തൊട്ടടുത്ത ദിവസം ഇത് 27.42 രൂപയായി കുറഞ്ഞു. 10 ലക്ഷത്തോളം യാത്രക്കാരുടെ കുറവ് ഉണ്ടായതായാണ് കണക്കാക്കുന്നത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർ സർക്കാർ നിർദ്ദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പു വരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.