Web Desk

ബെയ്ജിങ്

February 10, 2020, 9:11 am

കൊറോണ ഭീതി അകലുന്നില്ല : ചൈനയിൽ മരണം 910 ആയി

Janayugom Online

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 910 ആയി. 97 പേരാണ് ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചത്. 40553 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതിൽ 6494 പേരുടെ നില അതീവ ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 3324 പേർ ഇതുവരെ കൊറോണ വൈറസ് ബാധയിൽ നിന്ന് മുക്തരായി.വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹ്യുബെ പ്രവിശ്യയ്ക്കു പുറത്ത് ചൈനയിലാകമാനം പുതുതായി 444 പേര്‍ക്കാണു രോഗബാധ കണ്ടെത്തിയത്. എന്നാൽ ഞായറാഴ്ച 3,281 പേർ രോഗം ഭേദമായി ആശുപത്രി വിട്ടെന്നാണ് റിപ്പോർട്ട്.

ഹ്യുബെയിൽ നിന്ന് 630 ആളുകൾ ആശുപത്രി വിട്ടതായി ചൈനീസ് ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച 3,062 പേർക്ക് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മിഷൻ വ്യക്തമാക്കി. ശനിയാഴ്ച മൂവായിരത്തിൽ താഴെ മാത്രം കേസുകൾ സ്ഥിരീകരിച്ചതു നേരിയ ആശ്വാസം നൽകിയിരുന്നെങ്കിലും ഞായറാഴ്ചയോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം വീണ്ടും ഉയരുകയായിരുന്നു.

Eng­lish Sum­ma­ry: Coro­na virus lat­est death rate ris­es to 910

You may also like this video