കോവിഡ് രോഗവ്യാപനം കൂടുന്നതിന്റെ പശ്ചാത്തലത്തിലാണ് രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗൺ നടപ്പിലാക്കിയിട്ട് ഒരു മാസം പിന്നിടുമ്പോൾ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച് വെള്ളിയാഴ്ച രാത്രി വൈകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കൊപ്പം മറ്റു കടകൾക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകി. അതേസമയം ഇളവുകൾ നടപ്പാക്കുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാരുകൾക്കും തീരുമാനമെടുക്കാം.
എന്നാൽ മാളുകൾ, സിനിമാശാലകൾ, വൻകിട മാർക്കറ്റുകൾ തുടങ്ങിയവയ്ക്കു പ്രവർത്തനാനുമതിയില്ല. മദ്യവിൽപ്പന ഒരു കാരണവശാലും അനുവദിക്കാൻ ആവില്ലെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഹോട്ട് സ്പോട്ടുകളിലും റെഡ് സോൺ ജില്ലകളിലും നേരത്തെയുള്ള നിയന്ത്രണങ്ങൾ തുടരും. മറ്റ് പ്രദേശങ്ങളിൽ കടകൾ തുറക്കാം.
മാസ്കുകൾ, കയ്യുറകൾ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ കർശന നിർബന്ധനകളോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. ഇളവുകൾ നൽകികൊണ്ടുള്ള ഉത്തരവ് കടയുടമകൾക്കും വാങ്ങുന്നവർക്കും വലിയ ആശ്വാസമാണ്. എന്നാല്‍ പൊതുഗതാഗതം ഇപ്പോഴും അടച്ചിരിക്കുന്നതിനാൽ വീണ്ടും തുറക്കാൻ കഴിയുന്ന കടകളിലെ ജീവനക്കാർക്ക് ജോലിയിൽ പ്രവേശിക്കുന്നത് ക്ലേശകരമായിരിക്കും. ഇ–കോമേഴ്സ് കമ്പനികൾക്ക് അവശ്യവസ്തുക്കളുടെ വിൽപനയ്ക്കു മാത്രമാണ് അനുമതി. ഇത്തരത്തിൽ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് മാസ്ക്ക്, കയ്യുറകൾ എന്നിവ നിർബന്ധമാണ്. അകലം പാലിക്കൽ സംബന്ധിച്ച് നൽകിയ നിബന്ധനകളും ഇവർ പാലിക്കണം.
ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളവ:
പ്രവർത്തിക്കാൻ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.