Web Desk

തൃശ്ശൂർ

March 15, 2020, 10:32 am

കൊറോണ ബാധിച്ച് മരിച്ചയാളുമായി സമ്പർക്കം; മെഡിക്കൽ വിദ്യാർത്ഥി തൃശ്ശൂരിൽ ഐസൊലേഷനിൽ

Janayugom Online

കർണാടകയിലെ കൽബുർഗിയിൽ കൊറോണ കൊവിഡ് 19 ബാധിച്ച് മരിച്ചയാളുമായി അടുത്തിടപഴകിയ മെഡിക്കൽ വിദ്യാർത്ഥിയെ തൃശ്ശൂരിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലാക്കി. പനി ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് ഇവർ തൃശ്ശൂരിൽ എത്തിയത്.

കൽബുർഗിയിൽ കൊറോണ ബാധിച്ച് മരിച്ചയാളെ ചികിത്സിച്ച 11 മെഡിക്കല്‍ വിദ്യാര്‍ഥികളാണ് തൃശൂരിലെത്തിയത്. ഇവർ എത്തുന്ന വിവരം നേരത്തെ ആരോഗ്യ വകുപ്പ് അധികൃതർക്ക് ലഭിച്ചിരുന്നു. ഇതനുസരിച്ച് രാവിലെ 2: 15ന് തന്നെ സ്റ്റേഷനിലെത്തിയ ആരോഗ്യവകുപ്പ് അധികൃർ നടത്തിയ പരിശോധനയിലാണ് ഒരാൾക്ക് നേരിയ പനി ലക്ഷണങ്ങൾ കണ്ടെത്തിയത്. കുട്ടിയെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലെത്തിച്ച് ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൂടെയുള്ള മറ്റ് പത്ത് വിദ്യാർത്ഥികളെയും ആംബുലൻസിൽ തന്നെ വീടുകളിലെത്തിച്ചു.

76കാരനായ മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് കർണാടകത്തിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഫെബ്രുവരി 29 നാണ് ഇദ്ദേഹം സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയത്. അതിനിടെ, പത്തനംതിട്ടയിലും ഒരാൾക്ക് കോവിഡ് ലക്ഷണം. ഇറ്റലിയില്‍ നിന്നെത്തിയ ആളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Eng­lish Sum­ma­ry coro­na virus; med­ical stu­dent iso­lat­ed in thrissur

YOU MAY ALSO LIKE THIS VIDEO