ഇറ്റലിയിൽ കുടുങ്ങിക്കിടുക്കുന്നവരെ പരിശോധിക്കാൻ മെഡിക്കൽ സംഘം പുറപ്പെട്ടു. ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി മെഡിക്കല്‍ സംഘത്തെ അയച്ചതായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് അറിയിച്ചു. ഇവർക്ക് സഹായം ഉറപ്പാക്കാനാണ് റോമിലേക്ക് ഇന്ത്യൻ മെഡിക്കൽ സംഘം യാത്ര തിരിച്ചത്. ഇന്ത്യക്കാരുടെ സാമ്പിളുകൾ പരിശോധനക്കായി ശേഖരിക്കും. പരിശോധന നടത്താൻ സഹായവും നൽകും. പരിശോധനയില്‍ കൊറോണ ബാധയില്ലെന്ന് തെളിയുന്നവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ അനുവാദം നല്‍കുമെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
നിരവധി ഇന്ത്യക്കാര്‍ ഇറ്റലിയിലെ വിവിധ പ്രവിശ്യകളിലായി ഉണ്ട്. അവരെയെല്ലാം തിരികെ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തും. പരിശോധനകള്‍ നടത്തിയതിന് ശേഷം മാത്രമേ അവരെ തിരികെ കൊണ്ടുവരു. സാമ്പിളുകള്‍ ഇന്നുമുതല്‍ പരിശോധിച്ചു തുടങ്ങും. പരിശോധന നടത്താതെ ആരെയും തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല. ഗുരുതരമായ പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തോട് എനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ 73 പേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
English Summary; corona virus medical team
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.