സംസ്ഥാനത്ത് അഞ്ചു പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതിനു പുറമെ 13 പേരെ കൂടി രോഗലക്ഷണങ്ങളോടെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ടയിലും കൊല്ലത്തും അഞ്ചു പേർക്ക് വീതവും കോട്ടയത്ത് മൂന്നുപേർക്കുമാണ് രോഗലക്ഷണങ്ങൾ. എല്ലാവരും ഇറ്റലിയിൽ നിന്നെത്തിയ രോഗ ബാധിതരുമായി അടുത്തിടപഴകിയവരാണ്.തൃശൂർ ജില്ലയിൽ നിരീക്ഷണത്തിലുള്ള 162 പേരിൽ 11 പേരും ഇറ്റലിയിൽ നിന്നെത്തിയ രോഗബാധിതരുമയി അടുത്തിടപഴകിയവരാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
കോവിഡ് ബാധിച്ചവരുമായി ഇടപഴകിയ 150 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 58 ആളുകൾ അടുത്ത് ഇടപഴകിയവർ ആണ്. രോഗബാധിതരുമായി ഇടപഴകിയവർ തുറന്നു പറയണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ENGLISH SUMMARY: corona virus more people under observation
YOU MAY ALSO LIKE THIS VIDEO