Web Desk

ന്യൂയോർക്ക്

March 12, 2020, 11:39 am

കോവിഡ് 19 ; അമേരിക്കയിൽ യാത്ര വിലക്ക്, ഇറ്റലിയിലെ ഇന്ത്യൻ എംബസി അടച്ചു

Janayugom Online

ലോകത്തെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 വ്യാപനം തടയാൻ കനത്ത നടപടികളുമായി ലോക രാജ്യങ്ങൾ.  വൈറസ് ബാധയിൽ ഇതുവരെ നാലായിരത്തി അഞ്ഞൂറിലധികം പേർ മരിച്ചു. ചൈനയിൽ വൈറസ് ഒരു പരിധിവരെ നിയന്ത്രണ വിധേയമായപ്പോൾ ചൈനക്കു പുറത്ത് രോഗവ്യാപനം ശക്തിയായി തുടരുന്നു. ഇറ്റലിയിൽ മരണസംഖ്യ ഉയരുകയാണ്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അമേരിക്കയിലും കുവൈത്തിലും അതീവ ജാഗ്രത നിർദേശം. അമേരിക്ക അടുത്ത 30 ദിവസത്തേക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി. മാർച്ച് 29 വരെ കുവൈറ്റിൽ പൊതുഅവധി പ്രഖ്യാപിച്ചു. എല്ലാ വിമാന സർവീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ റദ്ദാക്കിയതായി അറിയിച്ചു.

കോവിഡ് 19 നെ മഹാമാരിയായി ലോകാരോഗ്യ സംഘടനയും പ്രഖ്യാപിച്ചതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് രാജ്യങ്ങൾ. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരും കടുത്ത നടപടിയെടുത്തിരുന്നു. ഏപ്രിൽ 15 വരെ എല്ലാ വിസകൾക്കും വിലക്ക് ഏർപ്പെടുത്തി. മാർച്ച് 28 വരെ ഇറ്റലിയിലേക്കുള്ള വിമാന സർവീസുകൾ ഇന്ത്യ നിർത്തിവെച്ചിരിക്കുകയാണ്. ഇറ്റലിയിലെ ഇന്ത്യൻ എംബസി താത്കാലികമായി അടച്ചു.

ENGLISH SUMMARY: Coro­na virus more than 4500 deaths in 20 countries

YOU MAY ALSO LIKE THIS VIDEO