ലോകത്ത് കോവിഡ്19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,017 ആയി. കോവിഡ് ബാധിതരുടെ എണ്ണം 723,869 ആയി. 152,076 പേര് രോഗമുക്തി നേടി. ഇറ്റലി 10,779, സ്പെയിനില്‍ 6803, അമേരിക്ക 2489, ഫ്രാന്‍സ് 2606, ഇറാന് 2640, ചൈന 3304 പേരുമാണ് രോഗം ബാധിച്ച് മരിച്ചത്. സ്പെയിനിൽ ഒറ്റദിവസം 821 പേരെയാണ് കോവിഡ് കവർന്നത്.
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ച മൂന്നിലൊന്ന് പേരും ഇറ്റലിയിൽ ആണ്. രോഗബാധിതരുടെ എണ്ണം ഇവിടെ ഒരുലക്ഷവും കടന്നു. ജർമനിയിൽ രോഗബാധിതർ 62,000 കടന്നു. 541 പേരാണ് ഇതുവരെ മരിച്ചത്. റഷ്യയിൽ രോഗം വ്യാപിച്ചു തുടങ്ങിയതോടെ മോസ്കോ നഗരം അടച്ചു. നൈജീരിയയിലെ പല പ്രദേശങ്ങളും പൂർണ ലോക് ഡൗണിൽ ആണ്.
അമേരിക്കയില്‍ നിലവില്‍ 142,000 ആളുകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കവിയുമെന്നാണ് മുന്നറിയിപ്പ്. അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ ആന്റണി ഫൗസിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അമേരിക്കയിലെ 10 ലക്ഷത്തിന് മുകളിലുള്ള ജനതയെ കൊറോണ ബാധിക്കുമെന്നും ഇദ്ദേഹം പറയുന്നു.
English Summary; corona virus: nearly 34000 dead
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.