Web Desk

തിരുവനന്തപുരം

March 08, 2020, 1:47 pm

വൈറസ് ബാധിതർ യാത്ര ചെയ്തത് രണ്ട് വിമാനങ്ങളിൽ; ഒപ്പം യാത്ര ചെയ്തവർ ആരോഗ്യവകുപ്പിനെ അറിയിക്കുക

Janayugom Online

പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഫെബ്രുവരി 29 ന് ഇറ്റലിയില്‍ നിന്നും വന്നവരാണ്. ഇവര്‍ സഞ്ചരിച്ച വിമാനത്തില്‍ കേരളത്തിലെത്തിയ എല്ലാ യാത്രക്കാരും ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെടണമെന്ന്‌ ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ഫെബ്രുവരി 28 ന് QR 126 വെനിസ്-ദോഹ ഫ്ലൈറ്റിലോ 29 ന് QR 514 ദോഹ‑കൊച്ചി ഫ്ലൈറ്റിലോ വന്നവര്‍ ഉടന്‍ തന്നെ ദിശ നമ്പറിലോ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രത്തിലോ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ദിശ ‑O4712552056 ടോള്‍ഫ്രീ നമ്പര്‍— 1056.

ഖത്തര്‍ എയര്‍വേയ്‌സിന്റെ QR 126 വെനീസ്-ദോഹ ഫ്ലൈറ്റില്‍ രാത്രി 11.20 നാണ് ഇവര്‍ ദോഹയിലെത്തിയത്.  ദോഹയില്‍ ഒന്നര മണിക്കൂര്‍ കാത്തിരുന്നു. ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ QR  514 ദോഹ‑കൊച്ചി ഫ്ലൈറ്റില്‍ 29ന്  രാവിലെ 8.20 ന് കൊച്ചിയിലെത്തി. ദോഹയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തില്‍ 350 യാത്രക്കാരുണ്ടായിരുന്നു. കൊച്ചിയില്‍ നിന്നും സ്വകാര്യ വാഹനത്തിലാണ് ഇവര്‍ പത്തനംതിട്ട റാന്നിയിലെ ഐത്തലയിലെത്തിയത്.

കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും വരുന്നവർ ഉടൻ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. അല്ലെങ്കിൽ കുറ്റകരമായി കണക്കാക്കും. അയൽപക്കക്കാരും അറിയിക്കാൻ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. വിദേശത്തിൽ നിന്നും വന്നവർ നിർബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry; coro­na virus new case con­firmed in Ker­ala followup

YOU MAY ALSO LIKE THIS VIDEO