പത്തനംതിട്ടയിൽ രണ്ട് പേർക്ക് കൂടി കൊറോണ വൈറസ് (കോവിഡ് 19) സ്ഥിരീകരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഐസോലേഷനിൽ കഴിയുന്ന അമ്മയ്ക്കും മകൾക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയവരുടെ കുടുംബ സുഹൃത്തുക്കളാണ് ഇവർ. പത്തനംതിട്ടയിൽ തന്നെ ഏഴുപേർക്കാണ് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 12 ആയി.
അതേസമയം കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അതീവ ജാഗ്രതയാണ്. ഏഴു വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. അതേസമയം എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്കു മാറ്റമില്ല. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളും മുൻ നിശ്ചയിച്ച പ്രകാരം നടക്കും.
സംസ്ഥാന വ്യാപകമായി പൊതു പരിപാടികൾ എല്ലാം മാറ്റിവക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ മാസം മുഴുവൻ നിയന്ത്രണം തുടരുമെന്നും കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്നു ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
English Summary; corona virus new case confirmed
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.