Web Desk

ന്യൂഡല്‍ഹി

March 03, 2020, 6:31 pm

ഒരാള്‍ക്ക് കൂടി കൊറോണ; രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി

Janayugom Online

ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ജയ്പൂരില്‍ എത്തിയ ഇറ്റലിക്കാരനാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ ദിവസമാണ് രാജ്യത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആള്‍ക്കും ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും നിരീക്ഷണത്തിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. വൈറസ് ബാധയില്‍നിന്ന് സ്വയം സംരക്ഷണത്തിനുള്ള ചില നടപടികളും മറ്റും അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു.

Eng­lish Sum­ma­ry; coro­na virus new case detected

YOU MAY ALSO LIKE THIS VIDEO