Web Desk

തിരുവനന്തപുരം

March 28, 2020, 6:10 pm

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കോവിഡ് 19: മട്ടാഞ്ചേരി സ്വദേശിയുടെ മരണത്തില്‍ ദുഃഖം അറിയിച്ച് മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 165 പേരാണ് ആകെ ചികിത്സയിലുള്ളത്. തിരുവനന്തപരം, കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോഡ് സ്വദേശികള്‍ക്കാണ് ഇന്ന് കോവിഡ് സ്വിരീകരിച്ചത്.തിരുവനന്തപുരം രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷകൾ എല്ലാം മാറ്റിയെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.കോവിഡ് 19 സാമൂഹ്യ വ്യാപനം ഉണ്ടോയെന്ന് അറിയാൻ റാപിഡ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാസ്കുകളും ഉപകരണങ്ങളും നിർമിക്കാൻ കൂടുതൽ സംവിധാനം ഏർപ്പെടുത്തും. ഇതിനായി കഞ്ചിക്കോട് പ്രത്യേക സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

updat­ing…

ENGLISH SUMMARY: coro­na virus new cas­es con­firmed in Kerala

YOU MAY ALSO LIKE THIS VIDEO