കേരളത്തിലെ ഏഴു ജില്ലകൾ പൂർണ്ണമായി അടച്ചിടാൻ തീരുമാനിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തിലെ ഏഴു ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏർപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ല. എന്നാൽ നേരത്തെ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയിട്ടുമുണ്ട്.കാസർഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്ത കുറിപ്പിൽ നിർദേശിച്ചു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ 75 ജില്ലകൾ അടച്ചിടാനാണ് സംസ്ഥാനങ്ങളോട് നിർദേശിച്ചത്. ഇതിൽ കേരളത്തിൽ നിന്നുള്ള ഏഴു ജില്ലകളും ഉൾപ്പെടുന്നുണ്ട്. ഈ ജില്ലകൾ അടച്ചിടാൻ പോകുന്നു എന്ന വാർത്തയുടെ പശ്ചാത്തലത്തിലാണ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം. വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ്, ജില്ലകൾ അടച്ചിടാനാണ് കേന്ദ്രം സംസ്ഥാനത്തോട് നിർദേശിച്ചത്.
ENGLISH SUMMARY: Corona virus not decided to close down the seven districts
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.