കൊറോണ കോവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരുടെ പരിശോധനയ്ക്കും നിരീക്ഷണത്തിനും പുതുക്കിയ മാർഗ നിർദേശങ്ങൾ നിലവിൽ വന്നു. ഇതനുസരിച്ച് തിരികെ വരുന്നവരെ കാറ്റഗറി എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. ചെറിയ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവരെ കാറ്റഗറി എ യിൽ ഉൾപ്പെടുത്തും. ഇവർ സ്വന്തം വീടുകളിൽ തന്നെ 28 ദിവസം നിരീക്ഷണത്തിൽ കഴിയണം.
കടുത്ത പനി, തൊണ്ടവേദന ഉളളവരെയും ചെറിയ പനി, ചുമ തുടങ്ങിയവ ഉള്ള ഗർഭിണികൾ, 60 വയസ്സിനു മേൽ പ്രായമുള്ളവർ, ഗുരുതര രോഗങ്ങൾ ഉളളവരേയും കാറ്റഗറി ബിയിൽ ഉൾപ്പെടുത്തും. ഇവർ ദിശയുമായോ, കൺട്രോൾ റൂമുമായോ ബന്ധപ്പെട്ട് അവിടെ നിന്നും നിർദേശിക്കുന്ന ആശുപത്രിയിൽ ചികിത്സ തേടണം. കാറ്റഗറി എയിൽ ഉൾപ്പെട്ടവർക്ക് അസുഖങ്ങൾ കൂടിയാൽ കാറ്റഗറി ബി ആയി പരിഗണിച്ച് ചികിത്സ നൽകും. കടുത്ത പനി, തൊണ്ടവേദന, ശ്വാസ തടസ്സം, ശ്വാസംമുട്ടൽ, മറ്റു ഗുരുതര രോഗ ലക്ഷണങ്ങൾ തുടങ്ങിയവ ഉള്ളവരെ കാറ്റഗറി സി യിൽ ഉൾപ്പെടുത്തി ഐസോലേഷൻ മുറിയിൽ ചികിത്സ ചെയ്യും.
റെയിൽവേ സ്റ്റേഷനുകളിൽ വരുന്ന യാത്രികരെ ബോധവൽക്കരിക്കുന്നതിന് എറണാകുളം നോർത്ത്, സൗത്ത്, ആലുവ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്ക്കുകൾ തുടങ്ങി. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഹെൽപ്പ് ഡെസ്ക്കുകൾ പ്രവർത്തിക്കും.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് കുടുംബശ്രീ പ്രവർത്തകർ വഴി ഭക്ഷണം എത്തിക്കാനുള്ള നിർദേശങ്ങളും നൽകി. ഇന്നലെ ഇറ്റലിയിൽ നിന്നും കളമശ്ശേരി മെഡിക്കൽ മെഡിക്കൽ കോളേജിൽ എത്തിയ യാത്രക്കാരെ വീടുകളിൽ നിരീക്ഷണത്തിനായി നിർദ്ദേശിച്ചു. സാമ്പിളുകൾ ശേഖരിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്.
English Summary; corona virus Observation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.