March 28, 2023 Tuesday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണയോട് പോരാടി ഹ്യൂബെ കരകയറുന്നു; വൈറസ് കണ്ടെത്തിയവരുടെ എണ്ണം ഒറ്റ സംഖ്യയായി

Janayugom Webdesk
ഹ്യൂബെ
March 12, 2020 3:34 pm

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹ്യുബെ പ്രവിശ്യ സാധരണ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. വൈറസ് ബാധയെ തുടർന്ന് അടച്ചു പൂട്ടിയ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയതായും പ്രാദേശിക ഭരണ നേതൃത്വം വ്യക്തമാക്കി. കൊറോണ വൈറസ് രോഗ ബാധയുണ്ടായതിനു ശേഷം ആദ്യമായി വൈറസ് കണ്ടെത്തിയവരുടെ എണ്ണം ഒറ്റ സംഖ്യയായി ചുരുങ്ങി. കഴിഞ്ഞ ദിവസം എട്ടുപേർക്ക് മാത്രമാണ് വൈറസ് ബാധിച്ചത്.

വുഹാനിലെ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പണി കഴിപ്പിച്ച താത്കാലിക ആശുപത്രിയിൽ നിന്ന് അവസാന രോഗിയും വീട്ടിലേയ്ക്കു മടങ്ങി. രോഗം വിമുക്തമായി രോഗികളെല്ലാം താൽകാലിക ആശുപത്രികളെല്ലാം പ്രവർത്തനം അവസാനിപ്പിക്കുകയാണ്. അവസാന രോഗിയും മടങ്ങിയപ്പോൾ ഇവരെ ചികിൽസിച്ചിരുന്ന ഡോ. ജിയാങ് വെന്യാങ് ഒഴിഞ്ഞ കിടക്കിയിൽ കിടക്കുന്ന ചിത്രം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി പുറത്തുവിട്ടു. അതിജീവനത്തിന്റെ പ്രതീകമായി ഈ ചിത്രം രാജ്യാന്തര തലത്തിൽ വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടു.

ഹ്യുബെയിലെ യാത്ര നിയന്ത്രണങ്ങൾ ഉടൻ ലഘൂകരിക്കും. വ്യവസായ കേന്ദ്രങ്ങളെയും നിർമാണ യൂണിറ്റുകളെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹ്യുബയുടെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കാൻ വേണ്ടി ഇവ ഉടൻ തന്നെ പ്രവർത്തനം പുനരാംഭിക്കും. കോവിഡ് ലോകത്താകമാനം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും വുഹാനിൽ കഴിഞ്ഞ ഏഴു ദിവസമായി കൊറോണ രോഗികളുടെ എണ്ണം ചുരുങ്ങി വരുകയാണ്.

ENGLISH SUMMARY: coro­na virus pait­ents decreased in vuhan

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.