Web Desk

മുംബൈ

June 02, 2020, 3:52 pm

ആശുപത്രിയിലെ ഐസിയുവിൽ നിന്ന് കോവിഡ് രോഗിയെ കാണാതായി; എവിടെയെന്ന് അറിയാതെ അധികൃതരും പൊലീസും

Janayugom Online

ആശുപത്രിയിൽ ചികിത്സയിലിരിന്ന കോവിഡ് രോഗി അപ്രത്യക്ഷ്യനായി. മുംബൈയിലെ കെഇഎം ആശുപത്രിയിൽ നിന്നാണ് രോഗിയെ കാണാതായത്. മെയ് 14 നാണ് 67 കാരനായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഇയാളെ ഐസിയുവിലക്ക് മാറ്റിയിരുന്നു. മെയ് 19 നാണ് ഇയാൾ ആശുപത്രിയിൽ നിന്ന് അപ്രത്യക്ഷനായത്. ഇദ്ദേഹം എവിടെയാണെന്നോ എങ്ങോട്ടാണ് പോയതെന്നോ ഇതുവരെയും ഒരു അറിവും ലഭിച്ചിട്ടില്ല.

ഒരാൾ പോലും അറിയാതെ എങ്ങനെയാണ് ആശുപത്രിയിലെ ഐസിയുവിൽ നിന്ന് കോവിഡ് രോഗിയെ കാണാതായതെന്നാണ് ഉയരുന്ന ചോദ്യം. ഇതിനെ ചൊല്ലി വലിയ വിമർശനങ്ങലാൻ ആരോഗ്യ മന്ത്രാലയവും ആശുപത്രി അധികൃതരായും ഏറ്റുവാങ്ങുന്നത്. ഇയാളെ കണ്ടെത്താൻ ഇതുവരെയും പോലീസിനും സാധിച്ചിട്ടില്ല.ആശുപത്രിയിൽ നിന്ന് രോഗിയെ കാണാതായി അഞ്ചാം ദിവസമാണ് മുംബൈ പൊലീസ് കാണാനില്ലെന്ന പരാതിയിൽ കേസെടുത്ത്.

ENGLISH SUMMARY: coro­na virus pai­tient miss­ing from hos­pi­tal icu

YOU MAY ALSO LIKE THIS VIDEO