Web Desk

ന്യൂയോർക്ക്

April 01, 2020, 8:44 am

കൊറോണ വൈറസ്: പത്തനംതിട്ട സ്വദേശി അമേരിക്കയിൽ മരിച്ചു

Janayugom Online

കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മലയാളി മരിച്ചു. പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ഡേവിഡ് (43)ആണ് മരിച്ചത്. കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് തോമസ് ഡേവിഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 23‑നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

ഒരാഴ്ചയിലേറേയായി തിവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ഭാര്യയും മൂന്നു മക്കളുമുണ്ട്. അതേസമയം ഡേവിഡിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടില്ല.

Eng­lish Sum­ma­ry; coro­na virus pathanamthit­ta native dies in US

YOU MAY ALSO LIKE THIS VIDEO