March 26, 2023 Sunday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണ; സംസ്ഥാനത്ത് ഇന്ന് പുതിയ കേസുകളില്ല; മുൻകരുതൽ നടപടികൾ ഫലപ്രദമെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
March 14, 2020 7:45 pm

സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ (കോവിഡ് 19) കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്ന മുൻകരുതൽ നടപടികൾ ഫലപ്രദമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആകെ 7677 പേർ സംസ്ഥാനത്ത് കൊറോണ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 7375 പേർ വീടുകളിലും 302 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 106 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1,897 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 1345 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ബ്ലോക്ക്, വാർഡ് തലങ്ങളിൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകും. വിമാനത്താവളങ്ങളിൽ എസ്പിമാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പരിശോധനക്ക് ഉണ്ടാകും. റയിൽവേ സ്റ്റേഷനുകളിലും ചെക്ക് പോസ്റ്റുകളിലും ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിൽ പരിശോധന സംഘങ്ങൾ പ്രവര്‍ത്തിക്കും. അതിർത്തി കടന്നുവരുന്ന എല്ലായാത്രക്കാരെയും പരിശോധിക്കും. വിദേശവിനോദ സഞ്ചാരികളോട് മോശമായി പെരുമാറരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry; coro­na virus, pinarayi vijayan response

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.