Web Desk

തിരുവനന്തപുരം

March 08, 2020, 4:13 pm

കൊറോണ വൈറസ്: സംസ്ഥാനത്ത് അതീവ ജാഗ്രത; ആരോഗ്യവകുപ്പിന്റെ മാർഗനിർദേശം എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി

Janayugom Online

കേരളത്തിൽ അഞ്ചു പേർക്ക് കൊറോണ (കോവിഡ് 19) സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കൊവിഡ് 19 രോഗ ബാധിത രാജ്യങ്ങളിൽ നിന്നും വന്നവർ ജില്ല മെഡിക്കൽ ഓഫീസർമാരുമായോ അടുത്തുള്ള സർക്കാർ ആരോഗ്യ കേന്ദ്രവുമായോ നിർബന്ധമായും ബന്ധപ്പെടേണ്ടതാണ്. ഇത്തരം യാത്രികരുടെ വിവരങ്ങൾ അറിയുന്നവരും ആരോഗ്യ വകുപ്പിനെ അറിയിക്കണം. ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ 1056,0471 2552056 എന്നീ നമ്ബരുമായി ബന്ധപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ലോകത്ത് പല രാജ്യങ്ങളിലും പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെടുത്ത് ചൈന, ഹോങ്കോംഗ്, തായ്ല‌‌ൻഡ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാൾ, ഇന്തോനേഷ്യ, മലേഷ്യ എന്നിവയ്ക്ക് പുറമേ ഇറാൻ, ഇറ്റലി എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റുകളിലൂടെ വരുന്ന യാത്രക്കാരെ കൂടി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry; coro­na virus; new case con­firmed in Ker­ala followup
YOU MAY ALSO LIKE THIS VIDEO