March 28, 2023 Tuesday

Related news

March 21, 2023
March 18, 2023
March 11, 2023
March 9, 2023
March 9, 2023
March 8, 2023
March 8, 2023
March 6, 2023
March 3, 2023
March 1, 2023

കൊറോണ; ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാൻ അനുമതി തേടി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു

Janayugom Webdesk
തിരുവനന്തപുരം
March 15, 2020 3:22 pm

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ദുരന്ത നിവാരണ ഫണ്ട് (എസ്ഡിആർഎഫ്) ഫലപ്രദമായി ഉപയോഗിക്കാൻ അനുമതി നൽകുന്ന കേന്ദ്ര സർക്കുലർ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കൊറോണ പകർച്ചവ്യാധിയെ നേരിടുന്നതിൽ സംസ്ഥാന സർക്കാരിന് ഫലപ്രദമായ രീതിയിൽ സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് ഉപയോഗിക്കാനാകുമായിരുന്നു. എന്നാൽ ഈ വ്യവസ്ഥകൾ പിൻവലിച്ചുകൊണ്ട് പുതിയ ഒരു സർക്കുലർ അയച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് കോവിഡ്-19 ദുരിതാശ്വാസത്തിനായി സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷം സംജാതമാവുകയുണ്ടായി. ഈ നടപടി തിരുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന് കോവിഡ്-19 കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ അനുമതി നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ആദ്യത്തെ സർക്കുലർ ഔദ്യോഗികമായി പുനസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപത്തിൽ;

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ട് (SDRF) ഫലപ്രദമായി ഉപയോഗിക്കാൻ അനുമതി നൽകുന്ന കേന്ദ്ര സർക്കുലർ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. 14-03-2020 ന് കേന്ദ്ര അഭ്യന്തര വകുപ്പ് അയച്ച സർക്കുലർ പ്രകാരം, കോവിഡ്-19 പകർച്ചവ്യാധിയെ നേരിടുന്നതിൽ സംസ്ഥാന സർക്കാരിന് ഫലപ്രദമായ രീതിയിൽ SDRF ഉപയോഗിക്കാനാകുമായിരുന്നു. അതുപ്രകാരം കോവിഡ്-19 കാരണം മരിക്കുന്ന ആളുടെ കുടുംബത്തിനു SDRF‑ൽ നിന്നും 4 ലക്ഷം രൂപ അനുവദിക്കാൻ സാധിക്കുമായിരുന്നു. ചികിത്സയ്ക്കുള്ള പണം എസ്ഡിആർഎഫിൽ നിന്നും കണ്ടെത്താനുള്ള അനുമതിയുമുണ്ടായിരുന്നു. 

എന്നാൽ ഈ വ്യവസ്ഥകൾ പിൻവലിച്ചുകൊണ്ട് പുതിയ ഒരു സർക്കുലർ അയച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാരിന് കോവിഡ്-19 ദുരിതാശ്വാസത്തിനായി SDRF കാര്യക്ഷമമായി ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിവിശേഷം സംജാതമാവുകയുണ്ടായി. 
ഈ നടപടി തിരുത്തണമെന്നും, സംസ്ഥാനത്തിന് കോവിഡ്-19 കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ അനുമതി നൽകുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ആദ്യത്തെ സർക്കുലർ ഔദ്യോഗികമായി പുനസ്ഥാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry; coro­na virus; pinarayi vijayan wrote let­ter to prime minister

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.