ഡാളസ് ഫോർട്ട് വർത്തിലെ പ്ലാനോ, ഫ്രിസ്‌ക്കോ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർത്ഥികൾ ചൈന, ഇറാൻ, ഇറ്റലി, സൗത്ത് കൊറിയ, ജപ്പാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതിന് ശേഷം അമേരിക്കയിൽ തിരിച്ചെത്തിയാൽ അടുത്ത 14 ദിവസത്തേക്ക് സ്ക്കൂളിലേക്ക് വരരുതെന്നും, വീട്ടിൽ വിശ്രമിക്കണമെന്നും അധികൃതർ നിർദേശിച്ചു. കൊറോണ വൈറസ് അതിരൂക്ഷമായി വ്യാപകമായിരിക്കുന്ന രാജ്യങ്ങളാണ് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ നൽകിയ നിർദേശങ്ങളാണ് ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ ജില്ലാ വിദ്യാഭ്യാസ അധികൃതരെ പ്രേരിപ്പിച്ചത്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നത്. വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടുന്ന അദ്ധ്യയന ദിവസങ്ങൾക്കു രക്ഷാകർത്താക്കളുമായി ആലോചിച്ചു വേണ്ടതായ പരിഹാരം കണ്ടെത്തുമെന്നും അധികൃതർ പറഞ്ഞു.
റ്റൈലനോൾ (Tylenol), അഡ് വിൽ (ADVIL) തുടങ്ങിയ മരുന്നുകൾ കഴിക്കാതെ പനി മാറി എന്ന് ഉറപ്പു വരുത്തിയതിന് ശേഷവും 24 മണിക്കൂറിൽ ഡയറിയ, വൊമിറ്റിങ്ങ് എന്നിവ ഇല്ലെങ്കിൽ മാത്രം സ്കൂളിലേക്കു വരുന്നതിന് വിലക്കില്ലെന്നും തിങ്കളാഴ്ച മുതൽ മാർച്ച് 16 വരെ സ്പ്രിംഗ് അവധിയായിരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ അധികൃതർ പറഞ്ഞു.
English Summary; corona virus; planto and Frisco
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.