കൊറോണ (കോവിഡ് 19) വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പഞ്ചിംഗ് ഒഴിവാക്കി. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ പഞ്ചിംഗ് മാർച്ച് 31 വരെയാണ് ഒഴിവാക്കിയത്. പകരം ജീവനക്കാർ രജിസ്റ്ററിൽ ഒപ്പിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിർദേശം നൽകി. പഞ്ചിങ്ങിലൂടെ കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാനാണ് ലക്ഷ്യം.
കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയാണ് ഉത്തരവ് പുറത്തിറക്കിയത്. വളരെക്കുറച്ച് കൊറോണ വൈറസ് ബാധ മാത്രമേ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളൂവെങ്കിലും രോഗബാധയുടെ പ്രകൃതം അനുസരിച്ച് പരമാവധി പ്രതിരോധമാർഗങ്ങൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി.
കൊറോണ വ്യാപനം തടയാൻ ഡല്‍ഹിയിലെ സ്കൂളുകളില്‍ അസംബ്ലി ഒഴിവാക്കി. പൊതുപരിപാടികള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍ നടത്താനിരുന്ന ഷൂട്ടിങ് ലോകകപ്പും മാറ്റിവച്ചു. ഈമാസം 15 മുതല്‍ 25 വരെ നടത്താനായിരുന്നു തീരുമാനം.
അതേസമയം ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 31 ആയി. ഡൽഹി ഉത്തംനഗറിലെ ഒരാൾക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗബാധിതൻ തായ്ലൻഡും മലേഷ്യയും സന്ദർശിച്ചിരുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സ്പെഷ്യൽ സെക്രട്ടറി സഞ്ജീവ കുമാർ വ്യക്തമാക്കി. അതേസമയം രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. രോഗവ്യാപനം പ്രതിരോധിക്കുന്നതിന് കൂടുതൽ മാർഗങ്ങൾ സ്വീകരിക്കുകയും ബോധവത്കരണപ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Corona virus; Punching
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.