പത്തനംതിട്ട റാന്നിയിൽ ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതരായ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. രോഗം സ്ഥിരീകരിച്ച ആദ്യത്തെ അഞ്ചു പേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്.
നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിങ്ങില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്‌ളോ ചാര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. ഈ സമയങ്ങളില്‍ ഫ്‌ളോചാര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ഇടങ്ങളില്‍ ഉണ്ടായിരിക്കുകയും എന്നാല്‍ ആരോഗ്യവിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടാതിരിക്കുകയും ചെയ്തിട്ടുള്ളവര്‍ അധികൃതരെ ബന്ധപ്പെടണം.
അതേസമയം, പത്തനംതിട്ടയിൽ രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ നീക്കങ്ങൾ പൊലീസ് പരിശോധിക്കും. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങുകയോ ആളുകളുമായി സമ്പർക്കം പുലർത്തുകയോ ചെയ്താൽ നടപടിയെടുക്കുമെന്നു ജില്ലാഭരണകൂടത്തിന്റെ താക്കീതുമുണ്ട്.
ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള രണ്ടുപേർക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ സ്രവം പരിശോധനയ്ക്കയച്ചതിൽ, ആറു പേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്. കൂടുതൽ പേരെ ഐസലേഷൻ വാർഡിലേയ്ക്കു മാറ്റും. വീട്ടിൽ നിരീക്ഷണത്തിലുള്ള ചിലരിൽ രോഗലക്ഷണം കണ്ടതിന്റെ അടിസ്ഥാനത്തിലാണിത്. എല്ലാവരുടെയും സഹകരണം വേണമെന്നും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിർദേശിച്ചു.
ആരോഗ്യ വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച എഴു വ്യക്തികൾ 2020 ഫെബ്രുവരി 29 മുതൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാർച്ച് 6 വരെയുള്ള ദിവസങ്ങളിൽ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങൾ, അവിടെ അവർ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഈ ഫ്ളോ ചാർട്ടിലൂടെ പ്രസിദ്ധീകരിക്കുന്നത്. നിശ്ചിത തീയതിയിൽ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്ന വ്യക്തികൾ ആരോഗ്യ വിഭാഗത്തിന്റെ സ്കീനിംഗിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്ലോ ചാർട്ടുകൾ പ്രസിദ്ധപ്പെടുത്തുന്നത്. അവർക്ക് ബന്ധപ്പെടുവാൻ 9188297118, 9188294118 എന്നീ നമ്പറുകളും നൽകുന്നു. ഇതിൽ വലിയ വിഭാഗം ആളുകളെ ആരോഗ്യ വിഭാഗം പ്രവർത്തകർ ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചു കാണും. ചില ആളുകളെങ്കിലും നിർഭാഗ്യവശാൽ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനാണ് ഫോണിൽ ബന്ധപ്പെടുവാൻ അഭ്യർഥിക്കുന്നത്. എല്ലാവരും സഹകരിക്കണമെന്ന് അഭ്യർഥിക്കുന്നു.
പേഷ്യന്റ് കോഡ്: പി 1 ക്ലസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്(രണ്ടു പേജ്). പേഷ്യന്റ് കോഡ്: പി 2 ക്ലസ്റ്ററിൽ ഉൾപ്പെട്ടത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മാർച്ച് 10ന് രോഗം സ്ഥിരീകരിച്ച രണ്ടു പേർ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്.
English Summary; corona virus, route map
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.