Web Desk

ബിജിങ്

February 04, 2020, 1:26 pm

പിതാവ് കൊറോണ ബാധിച്ച് ആശുപത്രിയിൽ, ഭിന്നശേഷിക്കാരനായ മകൻ വീട്ടിൽ ആശ്രയമില്ലാതെ മരിച്ചു

Janayugom Online

കൊറോണ ബാധിത ചൈനയിൽ നിന്ന് കരളലയിപ്പിക്കുന്ന കഥകൾ പിന്നെയും. രോഗബാധിതനായ പിതാവ് ആശുപത്രിയിലായതിനാൽ വീട്ടിൽ ആശ്രയമില്ലാതെ കഴിഞ്ഞ ഭിന്നശേഷിക്കാരനായ മകൻ വീൽചെയറിൽ കിടന്ന് മരിച്ചു. ആശുപത്രിക്കിടക്കയിൽ നിന്ന് അച്ഛൻ സമൂഹമാധ്യമത്തിലൂടെ നടത്തിയ, ആശ്രയമില്ലാതെ കിടക്കുന്ന മകനെ സഹായിക്കണമെന്ന അഭ്യർത്ഥന വൃഥാവിലായി. സെറിബ്രൽ പ്ലാസി എന്ന അസുഖബാധിതനായ യാൻ ചെൻങ് എന്ന 17 കാരനാണ് ദാരുണമായ അന്ത്യം സംഭവിച്ചത്.

സംസാരിക്കാനോ നടക്കാനോ സ്വയം ആഹാരം കഴിക്കാനോ സാധിക്കാത്ത യാൻചെങിന് എല്ലാത്തിനും സഹായിക്കുന്നത് പിതാവ് യാൻ സിയാവൻ ആയിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സിയാവനെ ജനുവരി 22 ന് ആശുപത്രിയിലേയ്ക്ക് മാറ്റി. അഞ്ചുദിവസത്തിന് ശേഷം കൊറോണ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. ആസുപത്രിക്കിടക്കയിൽ നിന്ന് നിരാശയോടെയാണെങ്കിലും ആരെങ്കിലും തന്റെ മകനെ സഹായിക്കണമെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ അഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നാൽ അഭ്യർത്ഥന വൈകിപ്പോയിരുന്നു. അത് വായിച്ച് സന്നദ്ധപ്രവർത്തകരെത്തുമ്പോഴേയ്ക്കും കൗമാരക്കാരൻ പരസഹായം കിട്ടാതെയും ഭക്ഷണമില്ലാതെയും മരിച്ചുകഴിഞ്ഞിരുന്നു. ജനുവരി 29ന് മരണം നടന്നതായാണ് ഹോൻഗൻ മണ്ഡല അധികൃതരുടെ അറിയിപ്പിലുള്ളത്. യാൻ ചെൻങിന്റെ അമ്മ വർഷങ്ങൾക്കു മുമ്പേ മരിച്ചിരുന്നു.

Eng­lish sum­ma­ry: coro­na virus sad sto­ry from china

you may also like this video