കേരളത്തില്‍ കൊറോണ വ്യാപനം (ബ്രേക്ക് ദി ചെയിന്‍) തടയുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും നഗരസഭാ ആരോഗ്യകാര്യ സമിതിയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇന്ന് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്റൈസര്‍ നല്‍കുകയും പരീക്ഷാ ഹാളുകള്‍ അണുവിമുക്തമാക്കുകയും ചെയ്തു.
യുവജനക്ഷേമ ബോര്ഡിന്റെയൂത്ത് ഫോഴ്സ് വിഭാഗം പരീക്ഷ നടക്കുന്ന ക്ലാസ് റൂമുകളിലെ ബെഞ്ചും, ഡെസ്കും ഫിനോയില്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ചെയ്തു. സ്കൂളിലെത്തിയ മന്ത്രി ഇപി ജയരാജന് വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്റൈസര്‍ നല്കി. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജു,നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ബിനു ഐ പി എന്നിവരുടെ നേതൃത്വത്തില്‍ ബോര്‍ഡ് അംഗങ്ങളായ സുന്ദര്‍, അന്‍സാരി എന്നിവരും ഉദ്യോഗസ്ഥരും സ്കൂള്‍ പിടിഎ ഭാരവാഹികള്‍, പ്രിന്‍സിപ്പാള്‍, അധ്യാപകര്‍,നഗരസഭ ഹെല്‍ത്ത് വിഭാഗം ജഗതി സര്‍ക്കിളിലെ ജീവനക്കാര്‍, എച്ച്ഐജെഎച്ച്ഐമാര് എന്നിവരും പങ്കാളിയായി.
കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരീക്ഷ നടക്കുന്ന തിരുവനന്തപുരം എസ്എംവി സ്കൂള്‍, പട്ടം ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര ബസ്സ്റ്റാന്റുകള് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ബസ് സ്റ്റാന്റുകളും സ്കൂളുകളും, ഐസുലേറ്റ് ചെയ്ത വ്യക്തികള്‍ക്കു വേണ്ടി അവശ്യഘട്ടത്തില്‍ നല്‍കേണ്ട സഹായങ്ങള്‍, രക്തദാനം തുടങ്ങിയവ ചെയ്യാന്‍ യുവജനക്ഷേമ ബോര്‍ഡിനു കീഴിലുള്ള കേരള വോളന്റിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്സ് അംഗങ്ങളേയും യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാരേയും വരും ദിവസങ്ങളില്‍ പങ്കാളികളാക്കുമെന്ന് ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.