കൊറോണ; സൗദി എയർലൈൻസും മലിൻഡോ എയറും കൊച്ചി സർവീസുകൾ വെട്ടിക്കുറച്ചു

Web Desk

കൊച്ചി

Posted on March 02, 2020, 4:12 pm

കൊറോണ ഭീഷണിയെ തുടർന്ന് സൗദി എയർലൈൻസും മലിൻഡോ എയറും കൊച്ചി സർവീസുകൾ വെട്ടിക്കുറച്ചു. കൊച്ചിയിൽ നിന്നുള്ള സർവീസുകളും കൊച്ചിയിലേക്കുള്ള സർവീസുകളുമാണ് വെട്ടിക്കുറച്ചത്. ഇതേ തുടർന്ന് സൗദി, മലേഷ്യ എന്നിവിടങ്ങളിലേക്കുള്ള വിമാനസർവീസുകളിൽ കുറവുണ്ടാകും. സാങ്കേതിക കാരണങ്ങളാലാണ് സൗദിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കിയതെന്നും ഈ മാസം 13 മുതല്‍ സര്‍വീസ് പുനഃരാരംഭിക്കുമെന്നാണ് സൗദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക അറിയിപ്പ്.

അതേസമയം കൊറോണ വൈറസ് ഭീഷണിയെ തുടർന്ന് അസ്‌ലൻ ഷാ ഹോക്കി ടൂർണമെന്റ് മാറ്റിവെച്ചു. ഏപ്രിൽ പതിനൊന്ന് മുതൽ 18 വരെ മലേഷ്യയിലെ ഇപ്പോയിലായിരുന്നു ടൂർണമെന്റ് നിശ്ചയിച്ചിരുന്നത്. പുതിയ തിയതി പ്രകാരം സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയാണ് ടൂർണമെന്റ് നടക്കുക. നിലവിലെ ചാമ്പ്യന്‍മാരായ ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ജപ്പാന്‍, കാനഡ, മലേഷ്യ, പാകിസ്താന്‍ എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യ അസ്‌ലൻ ഷാ കപ്പ് ഫൈനലില്‍ എത്തിയിരുന്നു. ഇന്ത്യ ഇത്തവണ കളിക്കുന്നില്ല. കഴിഞ്ഞ ദിവസം കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യ ഷോട്ഗണ്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയിരുന്നു.

ഇന്ത്യയിൽ വീണ്ടും കൊറോണ (കോവിഡ് 19). ഡൽഹിയിലും തെലങ്കാനയിലും ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ കൊറോണ ബാധിച്ച ആൾ ഇറ്റലിയിൽ നിന്ന് വന്നതാണ്. ദുബായിൽ നിന്നെത്തിയ ആൾക്കാണ് തെലങ്കാനയിൽ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരെയും രക്ഷിച്ചതിന് പിന്നാലെയാണ് ഇന്ത്യയിൽ വീണ്ടും കൊറോണ സ്ഥിരീകരിച്ചത്.

Eng­lish Sum­ma­ry; coro­na virus Sau­di Air­lines and Malin­do Air

YOU MAY ALSO LIKE THIS VIDEO