March 23, 2023 Thursday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണ ഭീതി; നോയിഡയിലെ സ്‌കൂള്‍ അടച്ചുപൂട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2020 2:28 pm

രാജ്യത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടി. ഉത്തര്‍പ്രദേശ് നോയിഡയിലെ സ്‌കൂളാണ് മുന്‍കരുതലിന്റെ ഭാഗമായി അടച്ചുപൂട്ടിയത്. ഉത്തര്‍പ്രദേശിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തും. ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന പരീക്ഷകള്‍ സ്‌കൂള്‍ അധികൃതര്‍ റദ്ദാക്കി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം ബോര്‍ഡ് പരീക്ഷകള്‍ക്കു മാറ്റമില്ല.

അടുത്തിടെ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ ഡല്‍ഹിയില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ പങ്കെടുത്തിരുന്നു. ഇവരുടെ മക്കളും സ്‌കൂള്‍ കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെട്ട 25 പേര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഇത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പിറന്നാള്‍ ചടങ്ങില്‍ പങ്കെടുത്ത എല്ലാവരും സ്വമേധയാ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇന്നലെയാണ് രാജ്യത്ത് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വാര്‍ത്ത പുറത്തു വന്നത്. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആള്‍ക്കും ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇരുവരും നിരീക്ഷണത്തിലാണെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ കൊറോണ സ്ഥിരീകരിച്ച ഇറാനിലും ഇറ്റലിയിലും നൂറുകണക്കിന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇറാനില്‍ 1000 പേരും ഇറ്റലിയില്‍ 85 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 85 പേര്‍ മലയാളികളാണ്. ഇവര്‍ക്ക് രോഗബാധയുണ്ടോയെന്ന് പരിശോധിക്കാന്‍ പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വിദഗ്ധനെ അയച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധയില്ലെന്ന് വ്യക്തമായാല്‍ ഇവരെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ഇറാനിലേക്ക് വിമാനം അയക്കും.

Eng­lish Sum­ma­ry; coro­na virus scare, Noi­da school has been closed

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.