വീണ്ടും ആശ്വാസ വാർത്ത. പത്തനംതിട്ടയിൽ കൊറോണ നിരീക്ഷണത്തിലായിരുന്ന ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. കലബുർഗിയിൽ നിന്നെത്തിയ മൂന്ന് വിദ്യാർത്ഥികൾ പത്തനംതിട്ടയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ടയിൽ കനത്ത ജാഗ്രതയാണ്. രണ്ടാഴ്ചത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താൻ നിർബന്ധിതമായെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
മതപരമായ ചടങ്ങുകളിൽ 10 പേരിൽ അധികം പങ്കെടുക്കരുതെന്ന് എല്ലാ മത നേതാക്കളോടും ആവശ്യപ്പെട്ടതായി കലക്ടർ പിബി നൂഹ് പറഞ്ഞു. വിദേശത്ത് നിന്ന് പത്തനംതിട്ടയിൽ എത്തി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2000 കവിഞ്ഞു. രോഗ വ്യാപനത്തിന്റെ തോത് കുറക്കാൻ ലക്ഷ്യമിട്ടാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
അതേസമയം, രാജ്യത്ത് കോവിഡ്–19 ബാധിച്ചവരുടെ എണ്ണം 137 ആയി. ഇതിൽ 22 വിദേശികളും ഉൾപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മൂന്നു മരണം. ഡൽഹി, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോരുത്തർ വീതം മരിച്ചിട്ടുണ്ട്. 13 പേർക്ക് രോഗം ഭേദമായി. ഇതിൽ മൂന്നുപേർ കേരളത്തിൽനിന്നുള്ളവരാണ്.
English Summary; corona virus; Seven people test result negative in Pathanamthitta
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.