March 26, 2023 Sunday

കോവിഡ്: ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു

Janayugom Webdesk
ന്യൂയോർക്ക്
April 2, 2020 8:52 am

കോവിഡ് 19 വൈറസ് ബാധയെത്തുടർന്ന് അമേരിക്കയിൽ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു. അസ്വസ്ഥതകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

കുട്ടിയുടെ മരണം ഹൃദയഭേദകമാണ്. കൊറോണ വൈറസ്ബാധയെത്തുടർന്ന് ഇത്രയും പ്രായം കുറഞ്ഞ കുട്ടി മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിതെന്നാണ് ഞങ്ങൾ കരുതുന്നത്- ഗവർണർ നെഡ് ലാമോണ്ട് ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്ച ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടിയും അമേരിക്കയില്‍ കൊറോണ ബാധിച്ച്‌ മരണപ്പെട്ടിരുന്നു. ഇന്തോനേഷ്യയിലും ബ്രിട്ടനിലും വൈറസ് ബാധിച്ച് കുട്ടികൾ മരിച്ചിരുന്നു. ഇന്തോനേഷ്യയിൽ 11 വയസുള്ള പെൺകുട്ടിയും ബ്രിട്ടനിൽ 13 വയസുള്ള ആൺകുട്ടിയുമാണ് മരിച്ചത്. ഇസ്മയിൽ മുഹമ്മദ് അബ്ദുൾവഹബ് എന്നാണ് ബ്രിട്ടനിൽ മരിച്ച ആൺകുട്ടിയുടെ പേര്. ജക്കാർത്തയിലാണ് പെൺകുട്ടി മരിച്ചത്.

Eng­lish Sum­ma­ry; coro­na virus; Six-week-old baby died

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.