ലോകം മുഴുവൻ കൊറോണ ഭീതിയിൽ ഓരോ ദിവസവും കടന്നു പോവുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് വളരെ പെട്ടന്നാണ് വൈറസ് വ്യാപിക്കുന്നത്. കോവിഡ് 19 ബാധിച്ച് 24 മണിക്കൂറിനിടെ ഇറ്റലിയിൽ മരിച്ചത് 189 പേർ. ഇതോടെ മരണസംഖ്യ 1016 ഉയർന്നു. വൈറസ് ബാധിതരുടെ എണ്ണം 15113 ആയി. സ്‌പെയിനിൽ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കർശനനിയന്ത്രണം ഏർപ്പെടുത്തി.
ലോകത്താകമാനം വൈറസ് ബാധയെ തുടർന്ന് 4600 ൽ അധികം പേർ വൈറസ് ബാധയെ തുടർന്ന് മരിച്ചതായാണ് റിപ്പോർട്ട്. കൊറോണ സംശയത്തെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫിയയും നിരീക്ഷണത്തിലാണ്. യു കെ യിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് സോഫിയയ്ക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേയിക്കും കോവിഡ് ബാധ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.
ENGLISH SUMMARY: corona virus spread all the over the world
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.