Web Desk

ന്യൂഡല്‍ഹി

March 24, 2020, 2:31 pm

കൊറോണ; ഇന്ത്യയിൽ ഒരാളിൽ നിന്ന് നാലു പേർക്ക് വരെ വൈറസ് പകരാം

Janayugom Online

ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതനായ ഒരാളില്‍നിന്ന് മറ്റ് നാലുപേർക്ക് വരെ രോഗം പടർന്നേക്കാമെന്ന് പഠനം. സാധാരണ നിലയിൽ ഒന്നോ രണ്ടോ പേർക്കാണ് രോഗം പടരാൻ സാധ്യത എങ്കിലും സങ്കീര്‍ണമായാല്‍ അത് നാലുപേര്‍ വരെ ആകാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) പറയുന്നു.

ഫെബ്രുവരി വരെയുള്ള കൊറോണ രോഗികളിൽ നിന്നുള്ള വിവരശേഖരത്തിലൂടെയാണ് പഠനം. കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ ലോക്ക്ഡൗണും തെര്‍മല്‍ സ്‌ക്രീനിങ്ങുമാണ് ഫലപ്രദമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

you may also like this video;