Web Desk

ന്യൂഡല്‍ഹി

April 27, 2021, 2:08 pm

കോവിഡുള്ളയാൾ അകലം പാലിച്ചില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ 406 പേരിലേക്ക് രോഗം

Janayugom Online

ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്​ച വന്നാൽ കൊറോണ വൈറസ്​ ബാധിതനായ ഒരു രോഗിയിൽനിന്ന്​ ചുരുങ്ങിയത്​ 406 പേർക്കുവരെ രോഗം വരാമെന്ന്​ കണ്ടെത്തൽ. 30 ദിവസത്തിനകം ഇത്രയും പേർക്ക്​ പകരുമെന്ന്​ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്​ നടത്തിയ പഠനത്തിലാണ്​ കണ്ടെത്തിയത്.​അതിനാൽ സാമൂഹിക അകലം പാലിക്കുന്നതും മാസ്‌ക്‌ ധരിക്കുകന്നുതും അത്യാവശ്യമാണെന്ന്‌ ആരോഗ്യ മന്ത്രാലയ ജോയിൻറ്‌ സെക്രട്ടറി ലാവ്‌ അഗർവാൾ പറഞ്ഞു. സാമൂഹിക അകലം സാമൂഹിക വാക്​സിനാണെന്നും അദ്ദേഹം പറഞ്ഞു.

‘രോഗം ബാധിച്ചയാൾ ആളുകളുമായി നേരിട്ട് ഇടപെടുന്നത് 50 ശതമാനം കുറയ്ക്കുകയാണെങ്കിൽ, 406ന് പകരം 15 പേരിലേക്കു രോഗബാധ ചുരുക്കാനാകും. രോഗി മറ്റുള്ളവരുമായുള്ള സമ്പർക്കം 75 ശതമാനം കുറയ്ക്കുകയാണെങ്കിൽ, 30 ദിവസത്തിനുള്ളിൽ 2.5 ആളുകളിലേക്കേ രോഗം പകരൂ. ക്ലിനിക്കൽ മാനേജ്മെന്റിൽ ശ്രദ്ധിക്കേണ്ടതിനൊപ്പം കോവിഡ് നിയന്ത്രണത്തിലും ശ്രദ്ധ വേണം’– അഗർവാൾ പറഞ്ഞു.

മാസ്ക് ശരിയായി ഉപയോഗിക്കുന്നില്ലെങ്കിൽ, അണുബാധയില്ലാത്ത ഒരാൾക്കു രോഗബാധയുണ്ടാകാൻ 90 ശതമാനമാണ് സാധ്യത. രോഗമില്ലാത്ത ഒരാൾ മാസ്ക് ധരിക്കുകയും പോസിറ്റീവായ വ്യക്തി ധരിക്കാതിരിക്കുകയും ചെയ്താൽ രോഗസാധ്യത 30 ശതമാനമാണ്. രണ്ടു കൂട്ടരും മാസ്ക് ധരിക്കുന്നുവെങ്കിൽ, രോഗസാധ്യത 1.5 ശതമാനമാണ്.’– അദ്ദേഹം വ്യക്തമാക്കി.

Eng­lish sum­ma­ry; coro­na virus spread

you may also like this video;