കാസർകോട് ജില്ലയിൽ ഇന്ന് ആറ് പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ജില്ലയിലെ വൈറസ് ബാധിതരുടെ എണ്ണം എട്ടായി. ഇതിൽ മൂന്നു പേർ 17 ന് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച കളനാട് സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. ഇവരിൽ രണ്ട് സ്ത്രീകളും രണ്ട് വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. ഇവരെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
കളനാട് സ്വദേശിയോടൊപ്പം കാറിൽ സഞ്ചരിച്ച വ്യക്തിയാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡിഎംഒ ഡോ എ വി രാംദാസ് അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ടു പേർ ദുബൈയിൽ നിന്നും വന്നരാണ്. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
ഇതോടെ ജില്ലയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 19 ന് വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ ഇടപെടൽ വിചിത്രമാണെന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. 11ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങി അയാൾ തുടർന്നുള്ള ദിവസങ്ങളിൽ നിരവധി പരിപാടികളിലും പൊതു ഇടങ്ങളിലും സന്ദർശനം നടത്തി. അതുകൊണ്ട് തന്നെ കാസർകോട്ടെ സ്ഥിതി അതീവ ഗുരുതരമായി മാറാനാണ് സാധ്യത. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ ഓഫീസുകൾ ഒരാഴ്ച അടച്ചിടും എല്ലാ ആരാധാനാലയങ്ങളും രണ്ടാഴ്ചത്തേക്ക് അടച്ചിടണം. കടകൾ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രമേ പ്രവർത്തിക്കാവു. ആഘോഷങ്ങളും മത്സരങ്ങളും ഒഴിവാക്കണം. നിർദ്ദേശം ലംഘിച്ചാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
English Summary; corona virus; Strict restrictions in Kasargod
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.