April 1, 2023 Saturday

Related news

September 19, 2022
September 14, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022

കൊറോണ; നിരീക്ഷണത്തിലുള്ളവരുടെ കൈകളിൽ സീൽ പതിച്ച് മഹാരാഷ്ട്ര സർക്കാർ

Janayugom Webdesk
മുംബൈ
March 17, 2020 11:57 am

മഹാരാഷ്ട്രയിൽ കൊറോണയുടെ പശ്ചാത്തലത്തിൽ വീടുകളിൽ ക്വാറന്റൈനില്‍ കഴിയുന്നവരുടെ ഇടതുകൈയിൽ സീൽ പതിപ്പിക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് 39 പേർക്കാണ് നിലവിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വീടുകളിൽ നീരീക്ഷണത്തിലുള്ളവരുടെ കൈകളിൽ ദീർഘകാലം നിലനിൽക്കുന്ന മുദ്രപതിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കൊറോണ വൈറസ് പ്രദേശത്തു നിന്ന് വരുന്നവർക്കാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ വീടുകളിൽ ക്വാറന്റൈനില്‍ കഴിയാൻ നിർദേശം നൽകിയിരിക്കുന്നത്. ഇവരുടെ സ്രവങ്ങളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

‘സംരക്ഷിക്കുന്നതിൽ അഭിമാനിക്കുവെന്നും’ കൈകളിൽ പതിയുന്ന മുദ്രയിൽ തെളിയുന്നു. രോഗബാധിതർ വീടുകളിൽ തന്നെ തുടരാൻ പ്രേരിപ്പിക്കുന്നതിനാണ് കൈകളിൽ മുദ്രപതിപ്പിക്കാനുള്ള തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.

ENGLISH SUMMARY: Coro­na virus sus­pects under home quar­an­tine to have their left hand stamped

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.