Web Desk

തിരുവനന്തപുരം

February 05, 2020, 5:07 pm

കൊറോണ വൈറസ്: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടി

Janayugom Online

കൊറോണ വൈറസിനെക്കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. വൈറസ് ബാധ സംബന്ധിച്ച് പലതരത്തിലുള്ള വ്യാജവാര്‍ത്തകള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇത്തരം വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരേയും അത് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍, ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്‌റ്റേഷനുകള്‍, സൈബര്‍ സെല്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Eng­lish Sum­ma­ry: coro­na virus, take action against fake news

YOU MAY ALSO LIKE THIS VIDEO