കൊല്ലം ജില്ലയിലെ പുനലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളുടെ കൊറോണ വൈറസ് പരിശോധനാ ഫലം നെഗറ്റീവ്. ഇന്നലെ പുനലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ നിരീക്ഷണ വാർഡിലേക്ക് മാറ്റിയിരുന്നു. വിദേശത്ത് നിന്നും എത്തിയ ആളാണ് ഇയാൾ. വാഹനാപകടത്തിൽ ഇയാളുടെ ഭാര്യക്കും കുട്ടിക്കും പരിക്കേറ്റിരുന്നു.
അടുത്തിടെ വിദേശത്ത് നിന്നും എത്തിയ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. അതിനിടയിലാണ് വാഹനാപകടം ഉണ്ടാകുന്നതും ചികിത്സ തേടുന്നതും. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് നിരീക്ഷണ വാർഡിലേക്ക് മാറ്റിയത്.
പത്ത് ദിവസം മുമ്പ് സൗദിയില്‍ നിന്നെത്തിയ ആൾ ഭാര്യക്കും കുട്ടിക്കുമൊപ്പം സഞ്ചരിക്കവെ കൊല്ലം പള്ളിമുക്കില്‍ വച്ചാണ് വാഹനാപകടത്തില്‍ പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആംബുലൻസിൽ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇവിടെ പരിശോധന നടത്തിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.
ഗുരുതരമായി അപകടത്തിൽപ്പെട്ട് ആശുപത്രിയിലുമെത്തിച്ചെങ്കിലും കൊറോണ വൈറസ് നിരീക്ഷണത്തിലാണ് ഇദ്ദേഹമെന്ന് ഡോക്ടർമാരെ അറിയിച്ചില്ല. പിന്നീട് ഈ വിവരമറിഞ്ഞപ്പോൾ കൊവിഡ് 19‑ന്‍റെ ഭാഗമായി തയാറാക്കിയ ഐസിയുവിലേക്ക് മാറ്റി. തുടര്‍ന്ന് ഡോക്ടർമാരും ജീവനക്കാരുമുൾപ്പടെ 50 പേരെ നിരീക്ഷണത്തിലാക്കേണ്ടി വന്നിരുന്നു.
English Summary; corona virus test result negative
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.