ടെക്സസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് സ്പ്രിംഗ്, സമ്മർ 2020 വിദേശ പഠന പര്യടനത്തിന് തയ്യാറാക്കിയ പദ്ധതികൾ താൽക്കാലികമായി വേണ്ടെന്ന് വെച്ചതായി ടെക്സസ്സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നാണ് നിരവധി വിദ്യാർത്ഥികളുടെ വിദേശ പഠന പദ്ധതികൾ വേണ്ടെന്ന് വെച്ചതെന്ന് അധികൃതർ പറഞ്ഞു.
അതേസമയം അവധിക്കാലം നാട്ടിൽ ചിലവഴിക്കുന്നതിന് പോയ വിദ്യാർത്ഥികൾ കോളേജിൽ വീണ്ടും വരുന്നതിന് മുമ്പ് രോഗ ലക്ഷണങ്ങൾ ഇല്ലായെന്ന് ഉറപ്പ് വരുത്തണം. വിദേശ പഠനത്തിനുള്ള അവസരം നഷ്ടപ്പെട്ടവർക്ക് പിന്നീട് സ്ഥിതിഗതികൾ നിയന്ത്രവിധേയമാകുമ്പോൾ അവസരം നൽകുമെന്നും അധികൃതർ അറിയിച്ചു.
‘ലെവൽ 3 വാണിംഗ്’ നൽകിയിരിക്കുന്ന രാജ്യങ്ങളിൽ പഠനം നടത്തുന്ന വിദ്യാർത്ഥികൾ തിരിച്ച് അമേരിക്കയിൽ എത്തുമ്പോൾ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ നൽകിയ മുന്നറിയിപ്പ് അനുസരിച്ച് 14 ദിവസത്തേക്ക് വീട്ടിൽ വിശ്രമിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. റൗണ്ട് റോക്ക്, സാൻമാർക്കസ് തുടങ്ങിയ യൂണിവേഴ്‌സിറ്റി സെന്ററുകളിലുള്ള ഒരു വിദ്യാർത്ഥിക്ക് പോലും ഇതുവരെ കൊറോണ വൈറസ് രോഗം ബാധിച്ചിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി അധികൃതർ പറഞ്ഞു.
English Summary; Corona virus, Texas University Cancels Study Abroad programs
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.