ഒരാൾക്ക് കൂടി കൊറോണ; ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 31 ആയി

Web Desk

ന്യൂഡല്‍ഹി

Posted on March 06, 2020, 3:40 pm

ഒരാൾക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിൽ വൈറസ് ബാധിതരുടെ എണ്ണം 31 ആയി. ഡൽഹി ഉത്തംനഗറിലെ ഒരാള്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗബാധിതന്‍ തായ്‌ലന്‍ഡും മലേഷ്യയും സന്ദര്‍ശിച്ചിരുന്നതായി കേന്ദ്ര ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ വ്യക്തമാക്കി. അതേസമയം രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രോഗവ്യാപനം പ്രതിരോധിക്കുന്നതിന് കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ബുധനാഴ്ച 22 പേർക്കാണ് പുതിയതായി ഇന്ത്യയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ലോകത്താകമാനം 97,000 ത്തിലേറെ പേര്‍ക്ക് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. മൂവായിരത്തിലധികം പേര്‍ മരണത്തിന് കീഴടങ്ങി.

Eng­lish Sum­ma­ry; Coro­na virus, 31 peo­ple infect­ed in India

YOU MAY ALSO LIKE THIS VIDEO