കൊറോണ സംശയത്തെ തുടർന്ന് ന്യൂസീലന്‍ഡ് പേസ് ബൗളര്‍ ലോക്കി ഫെര്‍ഗൂസന്‍ നിരീക്ഷണത്തില്‍. താരം 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരും. തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ലോക്കി ഫെര്‍ഗൂസനെ ഹെല്‍ത്ത് പ്രോട്ടോക്കോളിന്റെ ഭാഗമായി നിരീക്ഷണത്തില്‍ വച്ചത്.
കഴിഞ്ഞ ദിവസം സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തിനു ശേഷമാണ് ലോക്കി ഫെര്‍ഗൂസൻ തൊണ്ടവേദന അനുഭവപ്പെടുന്നതായി അറിയിച്ചത്. ഫെര്‍ഗൂസനെ ടീം ഹോട്ടലില്‍ തന്നെയാണ് 24 മണിക്കൂര്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. താരത്തിന്റെ പരിശോധനാ ഫലങ്ങള്‍ ലഭിച്ച ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് വക്താവ് അറിയിച്ചു.
English Summary;corona virus, throat pain, Lockie Ferguson put under isolation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.