രാജ്യത്ത് കൊറോണ ബാധിച്ച 478 പേർ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ 5,865 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 169 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി റയിൽവേ 2,500 ഡോക്ടർമാരേയും 35,000 പാരാമെഡിക്കൽ ജീവനക്കാരേയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 80, 000 ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കുന്നതിന്റെ ഭാഗമായി റയിൽവേ 5,000 കോച്ചുകളാണ് ഐസൊലേഷൻ വാർഡുകളാക്കുന്നത്. ഇതിൽ 3,250 വാർഡുകളും സജ്ജമായതായി ലാവ് അഗർവാൾ പറഞ്ഞു.
English Summary: Corona virus: Total cases rise to 5865
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.