Web Desk

ബെംഗളൂരു

March 15, 2020, 4:23 pm

കൊറോണ ഭീതി; വിനോദസഞ്ചാര കേന്ദ്രങ്ങൾ മാർച്ച് 22 വരെ അടച്ചു

Janayugom Online

കൊറോണ വൈറസ് ഭീതിയെ തുടർന്ന് ബെംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മാർച്ച് 22 വരെ അടച്ചു. ബെംഗളൂരുവിലെ ബെന്നാർഘട്ടെ ബയോളജിക്കൽ പാർക്ക്, മണ്ഡ്യ ജില്ലയിലെ വൃന്ദാവൻ ഗാർഡൻ, രംഗനത്തിട്ടുപക്ഷി സങ്കേതം, ബെള്ളാരി ജില്ലയിലെ ഹംപി ചരിത്രസ്മാരകങ്ങൾ, ചിക്കബെല്ലാപുര ജില്ലയിലെ നന്ദി ഹിൽസ്, വിജയാപുരയിലെ ഗോൾഗുംബസ്, മൈസൂരു മൃഗശാല, കുടക് ജില്ലയിലെ അബി ഫാൾസ്, ദുബാരെ ആനസംരക്ഷണകേന്ദ്രം, കുശാൽനഗർ ടിബറ്റൻ കോളനി എന്നിവിടങ്ങളിലാണ് സന്ദർശകർക്ക് പ്രവേശനം നിരോധിച്ചത്.

അതേസമയം ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 107 കവിഞ്ഞു. ഇതില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ കൊറോണ ബാധ സ്ഥിരീകരിച്ചതും ഇവിടെ നിന്നാണ്. കേരളത്തില്‍ നിന്ന് 22 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ ഉത്തര്‍ പ്രദേശില്‍നിന്നുള്ള കൊറോണ ബാധിതരുടെ എണ്ണം 11 ആണ്.

ഹരിയാനയില്‍ കൊറോണ സ്ഥിരീകരിച്ച 14 പേരും വിദേശികളാണ്. ഡല്‍ഹിയില്‍ ഏഴ് പേര്‍ക്ക് കൊറോണ ബാധിച്ചപ്പോള്‍ ഇതില്‍ രണ്ട് പേര്‍ മരിച്ചു. രാജ്യത്തെ ഭൂരിഭാഗം സ്‌കൂളുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. സിനിമാ തിയ്യറ്ററുകള്‍ അടച്ചുപൂട്ടി. ഉത്സവങ്ങളും ആഘോഷങ്ങളും ഉള്‍പ്പെടെ ഒഴിവാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry; coro­na virus; tourist places closed

YOU MAY ALSO LIKE THIS VIDEO