March 23, 2023 Thursday

Related news

September 19, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022
January 18, 2022
January 17, 2022
January 17, 2022
January 16, 2022

കൊറോണ വ്യാപനം മാസങ്ങളോളം നീണ്ട് നിൽക്കും: പത്ത് പേരിൽ കൂടുതൽ ഒന്നിച്ചു കൂടരുതെന്നും ട്രംപ്

പി പി ചെറിയാൻ
വാഷിംഗ്ടൺ
March 18, 2020 5:07 pm

കൊവിഡ് 19 അമേരിക്കയിൽ മാസങ്ങളോളം നീണ്ടു നിൽക്കുന്നും ആളുകൾ ഒന്നിച്ചു കൂടുന്നത് പത്തിൽ പരിമിതപ്പെടുത്തണമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭ്യർത്ഥിച്ചു. മാർച്ച് 16 ന് കൊറോണ വൈറസ് ടാസ്ക്ക് ഫോഴ്സിന്റെ പ്രസ്സ് ബ്രീഫിങ്ങിലാണ് ട്രംപ് അമേരിക്കൻ ജനതയുടെ മുമ്പിൽ ഈ നിർദ്ദേശം വെച്ചത്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് സ്ക്കൂളുകൾ, ബാറുകൾ, റസ്റ്റോറന്റുകൾ, ജിമ്മുകൾ എന്നിവ അടച്ചിടണമെന്ന് സംസ്ഥാനങ്ങൾക്ക് ട്രംപ് നിർദ്ദേശം നൽകി. ശുചിത്വം പാലിക്കുന്നതിൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ട്രംപ് പറഞ്ഞു. കോവിഡ് 19 ജൂലായ്, ആഗസ്റ്റ് മാസമാകുന്നതോടെ അപ്രത്യക്ഷമാകുമെന്ന് ജനങ്ങൾ പറയുന്നുവെങ്കിലും അതിനപ്പുറവും നീണ്ടു നിൽക്കാനാണ് സാധ്യത. ദേശവ്യാപകമായി കർഫ്യു ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.

ചൈനയിൽ നിന്നുമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വൈറസ് വ്യാപിച്ചത്. അമേരിക്കയിൽ ഇതുവരെ 80 പേർ വൈറസ് ബാധ മൂലം മരിച്ചപ്പൊൾ ആഗോളതലത്തിൽ മരണ സംഖ്യ 7965 ആയി.

Eng­lish Sum­ma­ry; coro­na virus, trump meeting

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.